
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലനപദ്ധതിയുടെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ആറു മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 21-35. യോഗ്യതാകോഴ്സ് വിജയകരമായി പൂർത്തിയാക്കണം. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ട. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടാകണം. മുൻപ് രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കില്ല.
പരിശീലന കാലാവധി 2 വർഷം. പ്രതിമാസ ഓണറേറിയം 12,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയും മറ്റുവിവരങ്ങളും വെബ്സൈറ്റ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിൽ നിന്നും ലഭിക്കും. അവസാന തീയതി നവംബർ 13.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |