SignIn
Kerala Kaumudi Online
Thursday, 29 October 2026 2.04 AM IST

ഇടുക്കി ചൊക്രമുടി ഭൂമി തിരിച്ചുപിടിക്കൽ: ഉത്തരവ് റദ്ദാക്കി

vc

കൊച്ചി: ഇടുക്കി ചൊക്രമുടിയിലെ ഭൂമി തിരിച്ചുപിടിക്കാൻ ദേവികുളം സബ് കളക്ടർ പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തങ്ങളെ കേൾക്കാതെയാണ് ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനിച്ചതെന്ന കൈവശക്കാരുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാരെയും കേട്ട് നാല് മാസത്തിനകം സബ് കളക്ടർ അന്തിമ തീരുമാനമെടുക്കാനും നിർദ്ദേശിച്ചു.
രണ്ട് ആഴ്ചയ്‌ക്കുള്ളിൽ ഹർജിക്കാർ തങ്ങളുടെ എതിർപ്പുകളും രേഖകളും സമർപ്പിക്കണം. സബ് കളക്ടർ പുതിയ തീരുമാനമെടുക്കുന്നത് വരെ ഭൂമിയുടെ നിലവിലെ കൈവശാവകാശത്തിൽ മാറ്റമുണ്ടാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA