SignIn
Kerala Kaumudi Online
Thursday, 29 October 2026 1.43 AM IST

ഇ-കെ.വൈ.സി പൂർത്തിയാക്കിയില്ലെങ്കിൽ ഇനി എൽ.പി.ജി ഇല്ല

l

തിരുവനന്തപുരം: ആധാർ ഇ കെ.വൈ.സി പൂർത്തിയാക്കാത്തവർക്ക് ഗാർഹികാവശ്യത്തിനുള്ള പാചക വാതക ബുക്കിംഗ് അനുവദിക്കില്ല. ഒക്ടോബർ ഒന്ന് മുതൽ ഇ കെ.വൈ.സി പൂർത്തിയാക്കാത്തവർക്ക് ബുക്കിംഗ് ഔദ്യോഗികമായി അനുവദിക്കുന്നില്ല. നവംബർ ഒന്ന് മുതൽ കർശനമായി നടപ്പിലാക്കും. സബ്സിഡി നിരക്കിൽ ഗ്യാസ് റീഫിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ പെട്ടെന്ന് ബയോമെട്രിക് ആധാർ നടപടിക്രമം പൂർത്തിയാക്കണം. നിലവിൽ പ്രക്രിയ പൂർത്തിയാക്കിയവർ വീണ്ടും ചെയ്യേണ്ടതില്ല.

2024 മുതൽ ഇ കെ.വൈ.സി പ്രക്രിയ ആരംഭിച്ചിരുന്നു. മരണം സംഭവിച്ച ഗുണഭോക്താക്കളുടെ അവകാശികൾക്ക് സബ്സിഡി നിരക്കിൽ പാചക വാതകം ലഭ്യമാകണമെങ്കിലും പേരു മാറ്റി ഇ കെ.വൈ.സി പൂർത്തിയാക്കണം. പരാജയപ്പെടുന്നവരുടേത് പ്രക്രിയ പൂർത്തിയാക്കും വരെ സബ്സിഡി നിരക്കിലെ റീഫിൽ ബുക്കിംഗ് തടയും. ഇ കെ.വൈ.സി ചെയ്യാൻ താല്പര്യമില്ലാത്തവർ, അറിയിച്ചാൽ വിപണി നിരക്കിൽ അഞ്ച് കിലോ അല്ലെങ്കിൽ പത്ത് കിലോ സിലിണ്ടർ വാങ്ങാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA