SignIn
Kerala Kaumudi Online
Thursday, 29 October 2026 11.34 AM IST

ആ വെള്ളക്കാറിൽ വരുന്നവർ ആരൊക്കെ? കടുത്ത ഭീതിയിൽ പെൺകുട്ടികളും രക്ഷിതാക്കളും

car
കാറിന്റെ സിസിടിവി ദൃശ്യങ്ങൾ

പത്തനംതിട്ട: തട്ടിക്കൊണ്ടുപോകൽ ഭീതിയിൽ പത്തനംതിട്ടയിലെ രക്ഷിതാക്കളും പെൺകുട്ടികളും. കൊടുമൺ, പഴകുളം എന്നിവിടങ്ങളിലാണ് തട്ടിക്കൊണ്ടുപോകൽ പരാതി ലഭിച്ചത്. വെള്ള നിറത്തിലുളള കാറിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കുട്ടികൾ പറയുന്നത്.

പഴകുളത്ത് മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ കനാൽ റോഡിലെ വിജനമായ സ്ഥലത്തുവച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടികളുടെ ബഹളംകേട്ട് സമീപവാസിയായ സ്ത്രീ എത്തുമ്പോഴേക്കും കാർ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ദൃശ്യങ്ങളിൽ കണ്ട കാറിന് സമാനമായ കാർ ഇതിന് തൊട്ടടുത്തുളള ആദിക്കാട്ടുകുളങ്ങരയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാറിലുള്ളവരോട് പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നോ രണ്ടിടത്തും നടന്നതെന്ന് ഉറപ്പിക്കാനാവില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒമ്പത് വയസുള്ള രണ്ടു പെൺകുട്ടികളെയാണ് കാറിലെത്തിയവർ തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി.കുട്ടികൾ കാട് മൂടിയ സ്ഥലത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികൾക്ക് സമീപമെത്തിയത്. ബന്ധുക്കളാണെന്ന് പറഞ്ഞുകൊണ്ട് കാറിൽ കയറാനാവശ്യപ്പെടുകയായിരുന്നു. ഉമ്മയെ അറിയാമെന്നും വീട്ടിൽ കൊണ്ടുവിടാമെന്നുമാണ് ഇവർ പറഞ്ഞത്. കാറിൽ ഉണ്ടായിരുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് കുട്ടികൾ പറഞ്ഞിരുന്നു. കുട്ടികളുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.

ഇതിനുപിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുള്ള പരാതി ലഭിച്ചത്. ഇവിടെയും പ്രതിസ്ഥാനത്തുള്ളത് വെള്ളനിറത്തിലെ കാറായിരുന്നു. കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. കൊല്ലത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായി എന്നതരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്. സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണത്തിലാണ് പൊലീസ്. രണ്ടുസംഭങ്ങൾക്ക് പിന്നിലുള്ളതും ഒരു സംഘമാണോ എന്ന സംശയവും പൊലീസിനുണ്ട്.

English Summary

Parents and girls in Pathanamthitta are worried about alleged kidnapping attempts reported in Kodumon and Pazhakulam. According to the children, two people arrived in a white car and tried to abduct them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHITE CAR MYSTERY, GIRLS SAFETY KERALA, പെൺകുട്ടികളുടെ സുരക്ഷ, WHITE CAR INCIDENT, PENKUTTIKALUDE BHAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA