
തിരുവനന്തപുരം : 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരായി അംഗീകൃത നഴ്‌സുമാരെ മാത്രമേ നിയമിക്കൂവെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കരാർ കമ്പനിയായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അധികൃതരുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാർ പ്രകാരം നഴ്‌സിംഗ് പാസാകാത്തവരെയും നിയമിക്കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അടിയന്തര വൈദ്യസഹായത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മന്ത്രി കടുത്ത നിലപാടെടുത്തു. ഈ നിലപാട് കമ്പനി അംഗീകരിക്കുകയായിരുന്നു. മുൻവർഷത്തക്കാൾ 210 കോടി കുറച്ചാണ് ഇത്തവണ കരാർ ഉറപ്പിച്ചത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി ഡോ.രേണു രാജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥരായ ഡോ.കെ.വി.വിശ്വനാഥൻ, ഡോ.മീനാക്ഷി.വി, ഡോ.ഷിനു.കെ. എസ്, ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് ഡയറക്ടർ കൃഷ്ണം രാജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |