SignIn
Kerala Kaumudi Online
Saturday, 27 June 2026 9.14 AM IST

കെ റെയിൽ കേരളത്തിന്റെ വളർച്ച വേഗത്തിലാക്കും: എസ്.എഫ്.ഐ

cv

പെരിന്തൽമണ്ണ: ഭാവികേരളത്തിന് അനിവാര്യമായ കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇവയടക്കം ഏഴുപ്രമേയങ്ങളാണ് പെരിന്തൽമണ്ണയിൽ നടക്കുന്ന സമ്മേളനം അംഗീകരിച്ചത്. കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, വ്യവസായ, തൊഴിൽ മുന്നേറ്റങ്ങൾക്ക് വലിയ രീതിയിലുള്ള വേഗം കെ റെയിലിലൂടെ കൈവരുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയെ വ്യാപാരവത്കരിക്കാനും വർഗ്ഗീയവത്കരിക്കാനും ലക്ഷ്യമിട്ട് ഏകപക്ഷീയമായി പ്രഖ്യാപിച്ച 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, ഭരണഘടനയെ സംഘപരിവാർ വത്കരണത്തിൽ നിന്നും സംരക്ഷിക്കുക, സർവകലാശാല അദ്ധ്യാപക നിയമനത്തിനുള്ള വിദ്യാഭ്യാസ മാനദണ്ഡം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നാഷണൽ ഫിലിം ഡെവലപ്മെന്റ് സ്ഥാപനങ്ങളെ ഏകീകരിക്കാനുള്ള നീക്കം ചെറുക്കുക, ഗവേഷക ഫെലോഷിപ്പുകൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക, കേന്ദ്ര സർവകലാശാലകളെ തകർക്കാനുള്ള ആർ.എസ്.എസ് അജൻഡയ്ക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.സമ്മേളനം ഇന്ന് ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA