കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചു. മസ്‌കറ്റിലേക്കുള്ള സലാം എയർ വിമാനമാണ് ഏഴ് മണിക്കൂറിലേറെ വൈകിയത്. സാങ്കേതിക പ്രശ്‌നമെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം.
മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട 144 യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. ഇന്ന് പുലർച്ചെ 4.10ന് വിമാനം പുറപ്പെടേണ്ടതായിരുന്നു. മണിക്കൂറുകൾ വൈകിയിട്ടും യാത്രക്കാർക്ക് വേണ്ട ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ വിമാനക്കമ്പനി ഒരുക്കിയില്ല. യാത്രക്കാർ പ്രതിഷേധിച്ചതോടെയാണ് ലഘുഭക്ഷണം നൽകാൻ പോലും തയ്യാറായത്. അടിയന്തരമായി മസ്‌കറ്റിലേക്ക് എത്തേണ്ടവരാണ് വിമാനത്താവളത്തിൽ കുരുങ്ങിക്കിടക്കുന്നതിൽ പലരും. സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ വിമാനം പുറപ്പെടുമെന്നാണ് വിവരം.
Passengers protested at Karipur International Airport after a SalamAir flight to Muscat was delayed by more than seven hours due to a technical fault. The flight, which was scheduled to depart at 4:10 a.m., left 144 passengers stranded at the airport. Travelers alleged that the airline failed to provide food or basic assistance for several hours and arranged only light refreshments after the protest. The airline said the flight would depart once the technical issue was resolved.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |