SignIn
Kerala Kaumudi Online
Monday, 06 July 2026 1.37 AM IST

കാരുണ്യ പദ്ധതിയിൽ ചികിത്സയ്ക്ക് വകയില്ലാതെ ആശുപത്രികൾ, സ‌‌ർക്കാ‌ർ ആശുപത്രികളിൽ കുടിശിക 651 കോടി

karunya

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരം പാവപ്പെട്ട രോഗികളെ ചികിത്സിച്ചതിന് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ‌ർക്കാർ ആശുപത്രികൾക്ക് മാത്രം നൽകാനുള്ള കുടിശിക 651 കോടി രൂപയിലേറെ. 2026 മേയ് 31 വരെയുള്ള കണക്കു പ്രകാരമാണിത്. 2019 ഏപ്രിൽ ഒന്നിന് പദ്ധതി നിലവിൽ വന്ന് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ കുടിശിക വരുത്തിതുടങ്ങിയിരുന്നു.

ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് പണം നൽകാമെന്ന ഉറപ്പിൽ വിതരണക്കാർ മരുന്നും ഉപകരണങ്ങളും എത്തിച്ചിരുന്നെങ്കിലും, കുടിശിക ഉയർന്നതോടെ വിതരണം വെട്ടിക്കുറച്ചു. പാവപ്പെട്ട രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയോ മരുന്ന് പണം മുടക്കി പുറത്തുനിന്ന് വാങ്ങാൻ നിർബന്ധിക്കുകയോ ചെയ്യേണ്ടി വരുന്നു.

പുതിയ സർക്കാരിന്റെ ധവളപത്ര പ്രകാരം സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് മൊത്തം 2,017 കോടി നൽകാനുണ്ട്.

197 സർക്കാർ ആശുപത്രികളിലും നാലു കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സാ സൗജന്യം സർക്കാർ-സ്വകാര്യ മേഖലകളിലായി പരിമിതപ്പെടുത്തി.

ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്. മരുന്നുകൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, മുറി വാടക, ഓപ്പറേഷൻ തിയേറ്റർ-ഐ.സി.യു, ഭക്ഷണം തുടങ്ങിയവയുടെ ചെലവ് ലഭിക്കും.

പദ്ധതിയിൽ 64 ലക്ഷംപേർ

42 ലക്ഷത്തിലധികം:

അർഹതയുള്ള

കുടുംബങ്ങൾ

5 ലക്ഷം രൂപ:

പ്രതിവർഷം

നൽകുന്നത്

സ‌ർക്കാർ മെഡി. കോളേജുകളിൽ

മാത്രം 600 കോടിയിലേറെ

(തുക കോടിയിൽ)

മെഡി. കോളേജ് കോട്ടയം...............................150.03

മെഡി. കോളേജ് കോഴിക്കോട്.....................147.49

മെഡി. കോളേജ് തിരുവനന്തപുരം.............102.51

മെഡി. കോളേജ് വണ്ടാനം ആലപ്പുഴ............ 72.03

പരിയാരം മെഡി. കോളേജ് കണ്ണൂർ............... 69.55

മെഡി. കോളേജ് , തൃശൂർ................................. 47.37

മെഡി. കോളേജ്, മഞ്ചേരി................................ 20.46

മെഡി. കോളേജ്, എറണാകുളം...................... 17.38

മെഡി. കോളേജ് ആശുപത്രി, ഇടുക്കി............ 2.07

മെഡി. കോളേജ് കോന്നി.................................. 50.74 ലക്ഷം

 സർക്കാർ ആശുപത്രിയിലെ

ഗുണഭോക്താക്കൾ (മേയ് വരെ)

മൊത്തം ഗുണഭോക്താക്കൾ : 16,25,830

ആകെ പ്രീ-ഓതറൈസേഷനുകൾ 42,40,737

ആകെ പ്രീ-ഓതറൈസേഷൻ തുക: 5,87,47,52,844

ആകെ ക്ലെയിമുകൾ : 41,93,191

ആകെ ക്ലെയിം ചെയ്ത തുക : 5,77,41,66,068

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUNYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA