തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസ് പ്രവർത്തകരും രമ്യ ഹരിദാസുമായുള്ള സംഘർഷം പാർട്ടി അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല. ദേശീയ തലത്തിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു. അതിനെക്കുറിച്ചാവും മാദ്ധ്യമങ്ങൾ ചോദിക്കുക എന്നാണ് കരുതിയതെന്നും വേണുഗോപാൽ പറഞ്ഞു.
തുടർന്ന് ദേശീയ തലത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ഉൾപ്പെടെ കെ സി വേണുഗോപാൽ സംസാരിച്ചു. 'ഖാർഗെ പ്രസംഗിച്ചതിന്റെ പേരിൽ നടത്തിയ ശുദ്ധീകരണം ചോദ്യംചെയ്‌ത രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നു. നെറികേടിന്റെ രാഷ്‌ട്രീയമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. തൃശൂരിലെ അപകടം ഞെട്ടിക്കുന്ന സംഭവമാണ്. റോഡുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. വേണ്ട നടപടികൾ സ്വീകരിക്കാൻ ഇടപെടും. ദേശീയപാതയുടെ ഡിസൈനിൽ പ്രശ്‌നങ്ങൾ ഉണ്ട്. ദേശീയപാത അതോറിറ്റി തന്നെ ഇത് സമ്മതിച്ചതാണ്' - കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം, ചിറയിൻകീഴ് സംഘർഷത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Congress leader KC Venugopal said the party will investigate the clash involving MLA Ramya Haridas and Congress workers in Chirayinkeezhu. He said he was not fully aware of what happened and would seek clarity. Meanwhile, police have registered a case against seven Congress workers based on Ramya Haridas’s complaint, invoking non-bailable provisions including the SC/ST Act.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |