
കൊച്ചി: കേരളപ്പിറവിക്ക് പിന്നാലെ നിലവിൽ വന്ന ഹൈക്കോടതി പ്ലാറ്റിനം ജൂബിലി നിറവിൽ. തിരുകൊച്ചി ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതി പരിഗണിച്ചിരുന്ന മലബാറിലെ കേസും ഉൾപ്പെടുത്തി ഹൈക്കോടതി നിലവിൽ വന്നത് 1956 നവംബർ അഞ്ചിനാണ്. വേമ്പനാട്ട് കായലിന് അഭിമുഖമായി രാം മോഹൻ പാലസിൽ പ്രവർത്തനമാരംഭിച്ച കോടതി 2006 ഫെബ്രുവരി 11നാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. പ്ലാറ്റിനംജൂബിലി ആഘോഷം നവംബർ ഒന്നിന് രാവിലെ 11ന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനാകും. കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, സുപ്രീംകോടതിജഡ്ജി ജസ്റ്റിസ് എസ്.വി.ഭട്ടി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |