SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.48 AM IST

ഡൽഹിയിൽ ഗുരുദേവ പ്രതിമ:തുക വകയിരുത്തി

READ ENGLISH VERSION
gurudevan

തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തെ ആദ്യ ഉപധനാഭ്യർത്ഥനയിൽ വിവിധ പദ്ധതികൾക്കായി 928 കോടി രൂപ വകയിരുത്തിയതിന് ഇന്നലെ നിയമസഭ അംഗീകാരം നൽകി .പുതുക്കിയ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടില്ലാത്തതും , ബഡ്ജറ്റ് പ്രസംഗത്തിലും മറുപടി പ്രസംഗത്തിലും പ്രഖ്യാപിച്ചതുമായ വിവിധ പദ്ധതികൾക്കും പ്രവൃത്തികൾക്കുമാണിത്. പട്ടിക വിഭാഗങ്ങൾക്ക് 527.68 കോടിയും ഭവന നിർമ്മാണത്തിന് 152.52 കോടിയും മത്സ്യബന്ധന മേഖലയിൽ 50 കോടിയും ഉൾപ്പെടെയാണിത്. ശ്രീനാരായണ ഗുരുദേവ പ്രതിമ ഡൽഹിയിൽ സ്ഥാപിക്കൽ, സാംസ്‌കാരിക കേന്ദ്രം, ശിവഗിരി തീർത്ഥാടന കൺവെൻഷൻ സെന്റർ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക്, കൂടൽമാണിക്യം പായമ്മൽ തൃപ്രയാർ തിരമൂഴിക്കുളം എന്നീ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന നാലമ്പല തീർത്ഥാടന പാക്കേജ്, കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, ആർട്ടിസ്റ്റ് നമ്പൂതിരി സാംസ്‌കാരിക കേന്ദ്രം, ഉമ്പായി മ്യൂസിക് അക്കാഡമി, ചാവറ തീർത്ഥാടന കേന്ദ്രം, മമ്പുറം പൈതൃക വില്ലേജ് പദ്ധതി എന്നിവയ്ക്കും പണം വകയിരുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA