SignIn
Kerala Kaumudi Online
Friday, 18 September 2026 9.53 AM IST

കഷായക്കൊലയിലെ ചതിക്കുഴികൾ കോടതി എണ്ണിയെണ്ണി പറഞ്ഞു

READ ENGLISH VERSION
f

തിരുവനന്തപുരം: ഗ്രീഷ്മ നടത്തിയ കഷായക്കൊലയിലെ ചതിക്കുഴികൾ എണ്ണിപ്പറഞ്ഞ് കോടതി.

സ്‌നേഹബന്ധം തുടരുമ്പോഴും പ്രതി കൊലപാതകത്തിന് ശ്രമിച്ചു. സ്‌നേഹിക്കുന്നവരെ വിശ്വസിക്കാനാകില്ല എന്ന സന്ദേശം സമൂഹത്തിനു നൽകി. ബന്ധം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകി.

# ലൈംഗിക ബന്ധത്തിനായി വിളിച്ചുവരുത്തി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു

നടന്നത് സമർഥവും ക്രൂരവുമായ കൊലപാതകം. ‌‌


# നേരത്തേയും കൊലപാതക ശ്രമം നടത്തി. വീണ്ടും ശ്രമങ്ങൾ നടത്തി.കൊല ചെയ്തശേഷം അവസാനംവരെ പിടിച്ചുനിൽക്കാനും തന്ത്രങ്ങൾ പയറ്റി.

#പ്രതിയുടെ ആത്മഹത്യാ ശ്രമം കേസ് വഴിതിരിച്ചുവിടാനായിരുന്നു. ലൈസോൾ കുടിച്ചാൽ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു.


#ഷാരോണുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നു തെളിഞ്ഞിട്ടുണ്ട്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചശേഷവും ഷാരോണുമായി ബന്ധം തുടർന്നു. ഒളിച്ചോടിപോകാമെന്നും ഷാരോണിനെ വിശ്വസിപ്പിച്ചു.


#ഷാരോൺ അനുഭവിച്ച വേദന ചെറുതല്ല. ആന്തരീകാവയവങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

#11 ദിവസം ഒരുതുള്ളി വെള്ളമിറക്കാനാകാതെ മരണത്തോടു മല്ലിട്ടു. ലൈംഗികാവയവത്തിൽ വരെ കഠിന വേദനയായിരുന്നു എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

#ഷാരോണിനെ വേദനയനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള 'സ്ലോ പോയീസണിംഗ്' തന്നെയാണ് ഗ്രീഷ്മ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.

#കുറ്റകൃത്യം ചെയ്ത അന്നുമുതൽ പിടിക്കപ്പെടുംവരെ, തെളിവുകൾ താൻ തന്നെ ചുമന്നുനടക്കുകയായിരുന്നുവെന്ന് ഗ്രീഷ്മ അറിഞ്ഞില്ല.48 സാഹചര്യ തെളിവുകളുണ്ട്.

#ഷാരോണിന് പരാതിയുണ്ടായിരുന്നില്ല എന്നതിന് പ്രസ്‌കതിയില്ല. കുറ്റകൃത്യം നടന്നാൽ ശിക്ഷ ഉറപ്പാക്കേണ്ടത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്.
ഷാരോൺ വല്ലാത്ത പ്രണയത്തിന് അടിമയായിരുന്നു. ഗ്രീഷ്മയെ 'വാവ' എന്നാണ് വിളിച്ചിരുന്നത്.
പ്രതിയെ മാത്രം കണ്ടാൽപോര. അതുകൊണ്ടാണ് ഷാരോണിന്റെ മാതാപിതാക്കളെ കോടതിമുറിയിലേക്ക് വിളിച്ചുവരുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA