
പറവൂർ: വെസ്റ്റ്നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറവൂർ കിഴക്കേപ്രം പൊന്നേടത്ത് ശ്രീകുമാറിന്റെ ഭാര്യ സരസ്വതിയാണ് (45) മരിച്ചത്. മേയ് 26നാണ് ഇവർക്ക് പനി ബാധിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും രോഗം സ്ഥിരീകരിക്കാനായില്ല. തുടർന്ന് എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. രോഗം തലച്ചോറിനെ ബാധിച്ചതിനാൽ അബോധാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11നാണ് മരിച്ചത്. മക്കൾ: ശ്രീരവ്, ശ്രീധവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |