
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകൾ പുറത്ത് വരുന്നതിനിടെ, ആസൂത്രണ ബോർഡിലേക്ക് 2019ലും 2022ലും പി.എസ്.സി നടത്തിയ അഭിമുഖത്തിലും ക്രമക്കേടെന്ന് പരാതി.
പ്രധാന തസ്തികകളായ സോഷ്യൽ സർവീസ്, പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ ചീഫ്, ഇവാല്യുവേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലെ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതായി ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നത്. 2022ൽ ആസൂത്രണ ബോർഡിലെ ഇവാലുവേഷൻ ഡിവിഷൻ ചീഫ് തസ്തികയിലേക്ക് നടന്ന എഴുത്ത് പരീക്ഷയിൽ ആദ്യ റാങ്കിലെത്തിയവരെ പിന്നിലാക്കാൻ അഭിമുഖത്തിൽ വേണ്ടപ്പെട്ടവർക്ക് വാരിക്കോരി മാർക്ക് നൽകിയെന്നാണ് ആരോപണം. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥി അഭിമുഖം കഴിഞ്പ്പോൾ നാലാം സ്ഥാനത്തായി. ഈ ഉദ്യോഗാർത്ഥിക്ക് എഴുത്ത് പരീക്ഷയ്ക്ക് ലഭിച്ചത് 79.50 മാർക്കാണ്. എന്നാൽ അഭിമുഖത്തിന് 15 മാർക്കേ നൽകിയുള്ളു. എഴുത്ത് പരീക്ഷയ്ക്ക് 76.25 മാർക്ക് നേടിയ മറ്റൊരു ഉദ്യോഗാർത്ഥിക്ക് നൽകിയത് 28 മാർക്കാണ്. ഇതിലൂടെ,നാലാം സ്ഥാനത്തുണ്ടായിരുന്നയാൾക്ക് ഒന്നാം റാങ്ക്..
2019ൽ സോഷ്യൽ സർവീസ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ ഇടതു നേതാവിന് അഭിമുഖത്തിൽ നൽകിയത് എഴുത്ത് പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ 72 ശതമാനം ,. ഇതോടെ പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയവരെ പിന്തള്ളി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തി. ആദ്യ റാങ്കുകാരനായതിനാൽ നിയമവും നൽകി. കെ.ജി.ഒ.എ അംഗങ്ങളായ മറ്റ് രണ്ട് പേർക്കും കൂടുതൽ മാർക്ക് നൽകി. ഉദ്യോഗാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പും പി.എസ്.സി നൽകിയില്ല.
ഫേസ് ബുക്ക് പോസ്റ്റുമായി
പി.എസ്.സി അംഗം
ആസൂത്രണ ബോർഡ് ചീഫ് നിയമന പരീക്ഷകളിലെ ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടെ, പി.എസ്.സി അംഗം സെയ്ഫ് ചക്കുവള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായി. നിസ്വരുടെയും നിഷ്‌കാസിതരുടെയും നിരാലംബരുടെയും നിതാന്ത ആശ്രയമായ നിത്യസത്യം ജയിക്കണമെന്നാണ് കുറിപ്പ്. നിസ്സാരനും ബലഹീനനുമായ തന്റെ ആശയാണതെന്നും കുറിപ്പിൽ പറയുന്നു. ഭരണഘടനയുടെ പുറംചട്ടയുടെ ചിത്രം ഉൾപ്പെടെയാണ് കുറിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |