
തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാന് ' പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയിലെ എല്ലാ താരങ്ങളും അണിയറപ്രവർത്തകരും 'തൂഫാൻ വോറിയേഴ്സ്' ആയി പ്രതിജ്ഞയെടുക്കും. സൈജു കുറുപ്പ് നായകനാകുന്ന 'ഹരിവരാസനം' എന്ന ചിത്രത്തിലെ എല്ലാ അണിയറപ്രവർത്തകരാണ് വോറിയേഴ്സാകുക. സിനിമയ്ക്കായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയ ശബരിമലയുടെ സെറ്റിൽ,പതിനെട്ടാം പടിക്ക് മുന്നിൽ വച്ചാണ് പരിപാടി. ഇന്ന് രാവിലെ 10ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംവിധായകൻ രാജേഷ് നായർ,നിർമ്മാതാവ് അജിത്ത് വിനായക്,തിരക്കഥാകൃത്ത് കെ.അമ്പാടി,നായിക സിതാര വിജയൻ,ഛായാഗ്രാഹകൻ സജാദ് കക്കു,കലാസംവിധായകൻ രാഖിൽ എന്നിവരും മന്ത്രിയിൽ നിന്ന് വോറിയർ ബാഡ്ജ് സ്വീകരിക്കും. പൊലീസ് മേധാവിയടക്കം പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |