
തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച് മദ്യനയത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി എം.ലിജു നിയമസഭയിൽ പറഞ്ഞു. അബ്കാരി ആക്ട് പ്രകാരം 400 മീറ്ററാണ് കള്ളുഷാപ്പുകളുടെ ദൂരപരിധി. ബാറുകൾക്ക് 200മീറ്ററും. ത്രീ സ്റ്റാറിനു മുകളിലുള്ള ബാറുകൾക്ക് 50 മീറ്ററാണ്. ഇതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളടക്കം ചർച്ചചെയ്യും. ടോഡി ബോർഡ്, ചെത്തുതൊഴിലാളി ബോർഡ് എന്നിവ പരിഷ്കരിക്കുമെന്നും എ.പ്രഭാകരന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |