SignIn
Kerala Kaumudi Online
Saturday, 04 July 2026 1.54 AM IST

100 ദിവസത്തിനകം 513.14 കോടിയുടെ പദ്ധതി

d

513.14 കോടിയുടെ 33 പദ്ധതികൾ 100 ദിവസത്തിനകം പൊതുമരാമത്ത് വകുപ്പ് നടപ്പാക്കും. അടിയന്തിര പ്രാധാന്യമുള്ള 50 പാലങ്ങളുടെ നിർമ്മാണത്തിനായി ഡി.പി.ആർ. തയ്യാറാക്കുന്നതിന്റെ ഭാഗമായി ഭരണാനുമതി നൽകും. ഗതാഗതക്കുരുക്ക് രൂക്ഷമായ 20 ജംഗ്ഷനുകൾ കണ്ടെത്തി ഫ്ളൈഓവർ ഉൾപ്പടെ സജ്ജമാക്കും. 2026-27 വർഷത്തിൽ റണ്ണിംഗ് കോൺട്രാക്റ്റ് ജോലികൾക്ക് 309 കോടിരൂപയുടെ ഭരണാനുമതി നൽകും

- പി.കെ. ബഷീർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി

മ​ദ്യം​ ​ വി​ൽ​ക്ക​രു​ത്​
എന്നാ​ണ് ലീ​ഗി​ന്റെ​ ​
നി​ല​പാ​ട്
വീ​ര്യം​ ​കു​റ​ഞ്ഞ​ ​മ​ദ്യ​മാ​യാ​ലും​ ​കൂ​ടി​യ​ ​മ​ദ്യ​മാ​യാ​ലും​ ​ര​ണ്ടും​ ​സ​മ​മാ​ണ്.​ ​വി​ൽ​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​ലീ​ഗി​ന്റെ​ ​നി​ല​പാ​ട്.​ ​സ​ർ​ക്കാ​രി​ന് ​അ​വ​രു​ടേ​താ​യ​ ​ന​യ​ങ്ങ​ളു​ണ്ടാ​കാം.​ ​ലീ​ഗി​ന്റെ​ ​അ​ഭി​പ്രാ​യ​വും​ ​എ​തി​ർ​പ്പും​ ​കൃ​ത്യ​മാ​യി​ ​അ​റി​യി​ക്കും.​ ​യു.​ഡി.​എ​ഫി​ൽ​ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യ​ശേ​ഷ​മേ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കൂ​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.
-​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങൾ
സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​​​
​മു​സ്ലിം​ ​ലീ​ഗ്

പ​ര​സ്യ​മായ
ക​രാ​ർ​ ​ലം​ഘ​നം

വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്തി​ന്റെ​ 49​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ൾ​ 13,000​കോ​ടി​യ്ക്ക് ​കൈ​മാ​റി​യ​ത് ​പ​ര​സ്യ​മാ​യ​ ​ക​രാ​ർ​ ​ലം​ഘ​ന​മാ​ണ്.​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വേ​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​മ​റി​ക​ട​ന്നി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​സം​തൃ​പ്തി​യാ​ണ് ​പ്ര​ക​ടി​പ്പി​ച്ച​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​ത് ​ത​ങ്ങ​ൾ​ക്ക് ​ഒ​ന്നും​ ​അ​റി​യി​ല്ലെ​ന്നാ​ണ്.​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​ർ​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഈ​ ​വാ​ദ​ത്തെ​ ​ശ​രി​വ​യ്ക്കു​ന്ന​താ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നു​ണ്ടാ​യ​ത്.​ ​ക​രാ​ർ​ ​ലം​ഘ​ന​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടെ​ടു​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ധൈ​ര്യം​ ​കാ​ണി​ക്കു​ന്നി​ല്ല.
പി.​ ​രാ​ജീ​വ്,​
മു​ൻ​ ​വ്യ​വ​സാ​യ​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA