
മാന്നാര്‍: അഖില കേരള രാമായണ മേളയോടനുബന്ധിച്ച് തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ഈ വർഷത്തെ രാമായണ പുരസ്‌കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിക്കും. 20001രൂപയും പ്രശസ്തിപത്രവും ശ്രീരാമ വെങ്കല വിഗ്രഹവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 9ന് അഖില കേരള രാമായണമേളയുടെ സമാപന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് തൃക്കുരട്ടി മഹാദേവ സേവാസമിതി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |