SignIn
Kerala Kaumudi Online
Monday, 06 July 2026 4.55 AM IST

ചന്ദനമരത്തിന്റെ വില: ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ

fd

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത ചന്ദനമരത്തിന്റെ വില യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒമ്മല്ല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.എ.സതീഷിന് സസ്‌പെൻഷൻ. പാലക്കാട് അഗളി സ്വദേശി ബെന്നിയുടെ ഭൂമിയിൽ നിന്നുള്ള ചന്ദനമരം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതായി അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ജെ.ജസ്റ്റിൻ മോഹനാണ് ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA