SignIn
Kerala Kaumudi Online
Monday, 06 July 2026 4.55 AM IST

എസ്.സി - എസ്.ടി വനിതാ സംരംഭകർക്കായി 'ദാക്ഷായണി'

aa

തൃശൂർ: എസ്.സി - എസ്.ടി വിഭാഗത്തിൽപ്പെട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി 'ദാക്ഷായണി' സ്വയംസഹായ സംഘമെന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.എ.തുളസി പറഞ്ഞു. ഭരണഘടനാ നിർമ്മാണസഭയിലെ ആദ്യ പട്ടികജാതി വനിതാ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ ജന്മദിനമായ ഇന്നലെ അവർക്കുള്ള ആദരമായാണ് പദ്ധതിക്ക് ഈ പേര് നൽകിയത്. ആദ്യഘട്ടത്തിൽ പാലക്കാടായിരിക്കും പദ്ധതി നടപ്പാക്കുക. സർക്കാർ - അംഗീകൃത ഏജൻസികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, 18 വയസ് പൂർത്തിയായ പട്ടികവിഭാഗ വനിതാ ഗ്രൂപ്പുകൾക്കാണ് ആനുകൂല്യം. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി തൃശൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 ദാക്ഷായണി പദ്ധതി

1. പുതിയ സംരംഭങ്ങൾക്കായി പദ്ധതി ചെലവിന്റെ 75% (പരമാവധി 10 ലക്ഷം രൂപ വരെ) സർക്കാർ സബ്‌സിഡി ലഭിക്കും. ബാക്കി 25% ബാങ്ക് അല്ലെങ്കിൽ എസ്.സി - എസ്.ടി കോർപ്പറേഷൻ വഴി വായ്പയായി കണ്ടെത്തണം.

2. രണ്ട് വർഷമായി പ്രവർത്തിക്കുന്ന നിലവിലെ സംരംഭങ്ങൾ വിപുലീകരിക്കാൻ പരമാവധി 5 ലക്ഷം രൂപ വരെ സബ്‌സിഡി നൽകും.

3. ബി.പി.എൽ കുടുംബങ്ങൾ, ദുർബല വിഭാഗങ്ങൾ, അവിവാഹിതർ, വിധവകൾ, ട്രാൻസ്‌ജെൻഡറുകൾ, സ്റ്റാർട്ടപ്പ്/നോർക്ക രജിസ്‌ട്രേഷൻ ഉള്ളവർ, പ്രൊഫഷണൽ കോഴ്‌സ് കഴിഞ്ഞ തൊഴിൽരഹിതർ എന്നിവർക്ക് മുൻഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA