SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.51 AM IST

മോഹൻലാലിന്റെ ആനക്കൊമ്പ്: ക്രമപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്

d

കൊച്ചി: കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 17 ശില്പങ്ങളും ക്രമപ്പെടുത്താൻ നടൻ മോഹൻലാൽ സമർപ്പിച്ച അപേക്ഷയിൽ വനം വകുപ്പ് നടപടികൾ വേഗത്തിലാക്കി. അനധികൃതമായി കൈവശം വച്ചിട്ടുള്ള, വനവുമായി ബന്ധപ്പെട്ട വസ്തുക്കൾ ക്രമപ്പെടുത്താനുള്ള അവസരം വനം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് ഫെബ്രുവരിയിൽ മോഹൻലാൽ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മേയിൽ മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകി. ഇവ എവിടെ നിന്ന് ലഭിച്ചെന്ന വിവരങ്ങൾകൂടി വനം വകുപ്പ് പരിശോധിച്ച് ശരിവച്ചുകഴിഞ്ഞാൽ നിയമപരമായി ആനക്കൊമ്പടക്കം എല്ലാവസ്തുക്കളും മോഹൻലാലിന് സൂക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മലയാറ്റൂർ ഡി.എഫ്.ഒയ്‌ക്കാണ് ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA