
തിരുവനന്തപുരം: ടെൻഡറില്ലാതെ കരാറെടുക്കുന്നതിനുള്ള അനുമതി ഊരാളുങ്കൽ സർവീസ് സൊസൈറ്റി ഉൾപ്പെടെ 46 ഏജൻസികൾക്ക് ഈ മാസം അവസാനം വരെ നീട്ടി നൽകി ധന വകുപ്പ് പുതിയ ഉത്തരവിറക്കി. കഴിഞ്ഞ മേയ് 31 ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാൽ ഭരണത്തിലേറിയോടെ സ്ഥിതി മാറി. ഊരാളുങ്കലിന്റേത് മികച്ച പ്രവർത്തനമാണെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |