SignIn
Kerala Kaumudi Online
Friday, 14 August 2026 1.03 AM IST

ഇ.ഡിയെ ആക്രമിക്കൽ: ഒമ്പതാം പ്രതി ജാമ്യത്തിൽ തുടരും

k

കൊച്ചി: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കാതെ ഹൈക്കോടതി. കേസിലെ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇടപെടാൻ കാരണമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. സർക്കാരും ഇ.ഡിയും നൽകിയ ഹർജികളിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. മറ്റ് പ്രതികൾക്ക് ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA