
തിരുവനന്തപുരം: എ.ഐ സംവിധാനം അപ്‌ഗ്രേഡ് ചെയ്‌തപ്പോൾ സംഭവിച്ച സാങ്കേതികപ്പിഴവിനാലാണ് മുഖ്യമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകൾ അപ്രത്യക്ഷമായതെന്ന് മെറ്റ പൊലീസിനെ അറിയിച്ചു. ഇതിൽ ആരുടെയും ബാഹ്യ ഇടപെടലുണ്ടായിട്ടില്ല. നീക്കം ചെയ്ത കണ്ടന്റുകൾ പുനഃസ്ഥാപിച്ചു. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ ഈ വിവരം അറിയിച്ചത്. പോസ്റ്റുകൾ നീക്കം ചെയ്ത സാഹചര്യം എന്താണെന്ന് കേരള പൊലീസ് ചോദിച്ചിരുന്നു. നേരത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇതേ രീതിയിൽ കണ്ടന്റുകൾ നീക്കം ചെയ്തിരുന്നു. എ.ഐ സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന്റെ ഭാഗമായാണ് അന്നും അത് സംഭവിച്ചത്. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് ഔദ്യോഗിക വിശദീകരണം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |