
തിരുവനന്തപുരം: തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സ്വർണക്കൊള്ള കേസിലെ പ്രതിയുമായ പി.എസ്. പ്രശാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. രണ്ടു ദിവസംകൂടി നിരീക്ഷണം തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ജയിലിൽ നിന്നു പ്രത്യേക അനുമതി വാങ്ങി ഭാര്യ പ്രശാന്തിനെ മെഡിക്കൽ കോളേജിലെത്തി കണ്ടിരുന്നു. സമരത്തിനിടയിൽ പൊലീസിന്റെ ലാത്തി അടി തലയിൽ ഏറ്റിട്ടുണ്ടെന്നും കുറച്ചു വർഷങ്ങളായി ചികിത്സയിലാണെന്നും ഭാര്യ ഡോക്ടർമാരെ അറിയിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു പി.എസ്. പ്രശാന്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |