
കളമശേരി: കൂട്ടമാനഭംഗത്തിന് ഇരയായ യുവതിക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടികളുണ്ടാകുമെന്നും കളമശേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയെ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. മികച്ച ചികിത്സയാണ് മെഡിക്കൽ കോളേജിൽ നൽകുന്നത്. സംഭവം ഇപ്പോഴും അവരെ മാനസികമായി വേട്ടയാടുകയാണ്. സ്ത്രീ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന നയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |