SignIn
Kerala Kaumudi Online
Saturday, 10 October 2026 2.45 AM IST

ഇന്ന് അന്താരാഷ്ട്ര മാനസികാരോഗ്യ ദിനം , കുഞ്ഞു വൈകല്യങ്ങളിൽ സൗഖ്യം പകരാനൊരു ഡോക്ടർ

beema1

കൊച്ചി: ആ മൂന്നുവയസുകാരന് സംസാരിക്കാനാകുന്നില്ല. വാക്കുകൾ ഉച്ചരിക്കാൻ വല്ലാത്ത ആയാസം. ആദ്യ അനുഭവത്തിൽ മൂവാറ്റുപുഴ കീച്ചേരിപ്പടി കുഞ്ഞിക്കുടിയിൽ ഡോ.ബീമ ഷാജിയുടെയും വാക്കും മനസും ഇടറി. ഉറ്റബന്ധുവിന്റെ മകനാണ്. റാങ്കോടെ ആയുർവേദബിരുദം നേടിയാണ് ദുബായിൽ പ്രാക്ടീസ് ആരംഭിച്ചത്. പക്ഷേ അനുഭവങ്ങൾ ഡോക്ടറെ ബിഹേവിയറൽ അനലിസ്റ്റാക്കി. സ്പീച്ച് തെറാപ്പിയും ആധുനികചികിത്സകളും പഠിച്ചു. അവനെപ്പോലെ അനേകം പേരെ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവിട്ടു.
ഇപ്പോൾ ദുബായിലെ ജോലി വിട്ട് നാട്ടിലെത്തി മാനസിക, ശാരീരിക വെല്ലുവിളികളുള്ള കുഞ്ഞുങ്ങൾക്കായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴയിൽ സ്വന്തം നാട്ടിൽ 11 വർഷം മുമ്പ് ക്ളിനിക്ക് ആരംഭിച്ച് പാവങ്ങളെ സഹായിക്കാൻ 'ക്യൂട്ടബിലിറ്റീസ് ഫൗണ്ടേഷനും' സ്ഥാപിച്ചു. ആഴ്ചയിൽ രണ്ടു ദിവസം ക്യാമ്പ്. കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണവും പരിശീലനവും. എല്ലാം സൗജന്യം. 11 വർഷത്തിനിടെ ആയിരത്തിലേറെ കുടുംബങ്ങൾക്ക് തുണയായി.

വൈറ്റിലയിലും മൂവാറ്റുപുഴയിലും കുട്ടികൾക്കായി ക്ളിനിക്കുകളുണ്ട്. മറ്റ് രോഗങ്ങളുമായെത്തുന്നവരിൽ നിന്ന് ചെറിയ ഫീസ് ഈടാക്കും. മാനസിക,ശാരീരിക വെല്ലുവിളികളുള്ള കുട്ടികളുടെ ചികിത്സയിൽ രണ്ട് അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നേടിയ, ഇന്ത്യയിലെ അപൂർവം ഡോക്ടർമാരിൽ ഒരാളാണ്. ഇന്റർനാഷണർ ബിഹേവിയറൽ അനലിസ്റ്റ് ഓർഗനൈസേഷൻ (ഐ.ബി.എ.ഒ), അമേരിക്കയിലെ ബിഹേവിയറൽ അനലിസ്റ്റ് സർട്ടിഫിക്കേഷൻ ബോർഡ് (ബി.എ.സി.ബി) സർട്ടിഫിക്കറ്റും നേടി.

 ആൺകുട്ടികളിലേറെ

രണ്ടിനും 12നും ഇടയിലുള്ളവരിലാണ് മാനസികാരോഗ്യ പ്രശ്നങ്ങളുളളത്. 4:1 എന്ന അനുപാതത്തിലാണ് ആൺകുട്ടികളിലും പെൺകുട്ടികളിലും അസുഖബാധിതർ. ഓട്ടിസം, സംസാരവൈകല്യം എന്നിവ ആൺകുട്ടികളിൽ കൂടുതലുണ്ട്. മനസ് ഉറച്ചുനിൽക്കാതിരിക്കുക, ശ്രദ്ധക്കുറവ്, പഠിക്കാൻ വിഷമം, സ്‌ക്രീൻ അടിമത്തം, സംസാരിക്കാൻ വിഷമം, ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ ബുദ്ധിമുട്ട്, വളർച്ചാക്കുറവ്... അങ്ങനെ പലവിധം പ്രശ്നങ്ങൾ.
കൗൺസലിംഗ്, ബിഹേവിയറൽ തെറാപ്പി എന്നിവയാണ് പ്രധാനം. ഇക്കാര്യത്തിൽ കുടുംബാംഗങ്ങൾക്കും പരിശീലനം വേണം.

കുടുംബം ഒപ്പമുണ്ടെങ്കിൽ കുട്ടികൾക്ക് സാധാരണജീവിതം ഉറപ്പാക്കാം. പ്രശ്നങ്ങൾ കണ്ടാൽ മാതാപിതാക്കൾ പേടിച്ചുനിൽക്കേണ്ട, നേരിടണം.

ഡോ.ബീമഷാജി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANASIKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA