SignIn
Kerala Kaumudi Online
Sunday, 11 October 2026 1.48 AM IST

മോദിയും ഷായും കലാപത്തിലേക്ക് തള്ളിവിടുന്നു: സി.പി.എം 

e

തിരുവനന്തപുരം:നരേന്ദ്രമോദിയും, അമിത്ഷായും മുഖ്യതിരഞ്ഞെടുപ്പ്കമ്മിഷണറെ സംരക്ഷിക്കാനായി രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്രസർക്കാരിനെതിരെ വ്യാപകപ്രതിഷേധ പ്രകടനങ്ങൾക്കും ആഹ്വാനം ചെയ്തു.

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുളള സമരങ്ങളെ അടിച്ചമർത്തുകയും, മുതിർന്ന സി.പി.എം നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തത് ഫാസിസ്റ്റ് നടപടിയാണ്.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷമാണ് ഡൽഹിയിലുള്ളത്. സി.പി.എം ജനറൽസെക്രട്ടറി എം.എ ബേബി, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സംസ്ഥാനസെക്രട്ടറിഎം.വി. ഗോവിന്ദൻ, എ.വിജയരാഘവൻ തുടങ്ങിയവരെയെല്ലാം കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അഭിജിത്ത് ദീപ്‌കെയെ ഉൾപ്പെടെയുള്ളവരെ ഫ്‌ളൈറ്റിൽ കയറി അറസ്റ്റ് ചെയ്തത് കാടത്തമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA