
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കും. പതനത്തിലേക്ക് നീങ്ങുന്ന നായകന്റെ അവസ്ഥയിലാണ് ഇപ്പോൾ പ്രധാനമന്ത്രി. പ്രതിപക്ഷ പ്രതിഷേധത്തിൽ ഭയന്നിരിക്കുകയാണ്. വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് 'ഇന്ത്യ" സഖ്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദർശിച്ച് വിഷയത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച ഡൽഹിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാകുംവരെ കോൺഗ്രസും 'ഇന്ത്യ"സഖ്യവും പോരാട്ടം തുടരും.
കെ.സി. വേണുഗോപാൽ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |