SignIn
Kerala Kaumudi Online
Sunday, 11 October 2026 1.48 AM IST

യു.ഡി.എഫിന്റെ വിജയ കാരണം ജനവികാരം

r

കേരളത്തിൽ ഭരണമാറ്റമുണ്ടായത് എസ്‌.ഐ.ആർ മൂലമാണെന്ന് എൽ.ഡി.എഫ് പോലും കരുതുന്നില്ല. യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ ജനവികാരമാണ്. കഴിഞ്ഞ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും ജനവികാരം ശക്തമായിരുന്നു.

എല്ലാവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമായ കാര്യമാണ്. അടൂർപ്രകാശിന്റെ പരാതിയിൽ എ.ഐ.സി.സി ഉചിതമായ ആലോചനകൾ നടത്തും. അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ഇപ്പോൾ അതിശക്തമായ സമരമുഖത്താണ്. രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അവർക്ക് അവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിന് ശേഷമായിരിക്കും മറ്റ് സംഘടനാ കാര്യങ്ങളിലേക്ക് വരിക.

-മന്ത്രി സണ്ണി ജോസഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA