SignIn
Kerala Kaumudi Online
Thursday, 16 July 2026 2.14 AM IST

കെ.എൽ 07നെ പിന്നിലാക്കി കെ.എൽ 01

READ ENGLISH VERSION
kerala-number-plate-clipa

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ ശ്രേണിയിൽ കെ.എൽ 01 (തിരുവനന്തപുരം നഗരം) മുന്നിലെത്തി. എക്കാലത്തും മുന്നിലായിരുന്ന കെ.എൽ 07നെയാണ് (എറണാകുളം) പിന്നിലാക്കിയത്.

കെ.എൽ 01 ഡി.എൽ ആണ് തിരുവനന്തപുരം ആർ.ടി ഓഫീസിലെ പുതിയ നമ്പർ ശ്രേണി. എറണാകുളം (കൊച്ചി നഗരം) ഇപ്പോൾ ഡി.കെയുടെ അവസാന ലാപ്പിലാണ്. 5901 മുതൽ 8399 വരെയുള്ള നമ്പരുകളാണ് അവിടെ പുതുതായ് നൽകുന്നത്. തിരുവനന്തപുരത്ത് ഡി.എൽ 500 വരെ ബുക്ക് ചെയ്യാം. ഡി.കെ അവസാന നമ്പരുകളും കിട്ടും.

തിരക്ക് കാരണം കൂടുതൽ സബ് ആർ.ടി ഓഫീസുകൾ തുറന്നതോടെ എറണാകുളം നഗരപ്രദേശത്ത് രജിസ്‌ട്രേഷൻ കുറഞ്ഞതാണ് പിന്നിലാകാൻ കാരണം. അതേസമയം തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടം മാത്രമാണ് തൊട്ടടുത്തുള്ള സബ് ആർ.ടി ഓഫീസ്. ഒന്നിൽ കൂടുതൽ വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം തലസ്ഥാനത്ത് കൂടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA NUMBER PLATE CLIPART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA