SignIn
Kerala Kaumudi Online
Friday, 17 July 2026 2.26 PM IST

മഴ തിരിച്ചുവരുന്നു:​ ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്,​ ശക്തമായ കാറ്റിനും സാദ്ധ്യത

READ ENGLISH VERSION
kerala-rain-alert
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

മഴയ്ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത്.

English Summary

The Central Meteorological Department predicts strong rain in Kerala today. Yellow alerts are active for Pathanamthitta, Kottayam, Idukki, Ernakulam, Thrissur, and Palakkad districts. Isolated heavy rainfall (64.5-115.5 mm/24h) and winds up to 50 km/h are expected. Isolated strong rains are forecast until July 20. Residents in affected areas are advised caution.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, KERALA MONSOON, RAIN ALERT, YELLOW ALERT, RAIN UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA