SignIn
Kerala Kaumudi Online
Sunday, 16 August 2026 12.49 AM IST

കോമൺവെൽത്ത് ഗെയിംസ്: യൂണി.സ്റ്റേഡിയം തുറന്ന് നൽകും

vc

തിരുവനന്തപുരം: 2030ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിനായി കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയമായ യൂണിവേഴ്സിറ്റി സ്റ്റേഡിയം തുറന്നു നൽകുമെന്ന് കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. സർവകലാശാലയുടെ സെനറ്റ് ഹൗസ് ക്യാമ്പസിലെ പതാകയുയർത്തലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ജീവനക്കാരുടെ ഗാർഡ് ഒഫ് ഓണർ വി.സി സ്വീകരിച്ചു. കാര്യവട്ടം ക്യാമ്പസിൽ, ക്യാമ്പസ് ഡയറക്ടർ ഡോ. ജോസുകുട്ടി സി.എ ദേശീയ പതാക ഉയർത്തി. സർവകലാശാലയിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA