
2026 നവംബർ 4ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽ.എം ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം
പ്രസിദ്ധീകരിച്ചു. സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി (2024 അഡ്മിഷൻ) നവംബർ 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല 2026 ജൂലായിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് &മാനേജ്മെന്റ് (356) പ്രാക്ടിക്കൽ പരീക്ഷകൾ 13 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.
കേരള സർവകലാശാലയുടെ ട്രാൻസ്പോർട്ട് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കണ്ടക്ടർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. തസ്തികയുടെ പേര്: കാഷ്വൽ കണ്ടക്ടർ. ഒഴിവുകളുടെ എണ്ണം: ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക്, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യമായ യോഗ്യത. സാങ്കേതിക യോഗ്യത: മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായപരിധി: 01.01.2026 ന് 40 വയസ് കവിയരുത്. (സംവരണ വിഭാഗങ്ങൾക്ക് ചട്ട പ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും). വേതനം: പ്രതിദിനം ₹ 710/-. https://recruit.keralauniversity.ac.in/homePagൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: 28ന് വൈകിട്ട് 5ന്.
പരീക്ഷാത്തീയതി പ്രസിദ്ധീകരിച്ചു
രണ്ടാംവർഷ ബി.എസ്സി മെഡിക്കൽ, ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2016, 2024 സ്കീമുകൾ) ഡിസംബർ രണ്ടുമുതൽ നടത്തും
മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ, ഇമേജിംഗ് ടെക്നോളജി ഡിഗ്രി റെഗുലർ പരീക്ഷകൾ (2023 സ്കീം) നവംബർ 23 മുതൽ നടത്തും
ഒന്നാംവർഷ ബി.എസ്സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ഡിഗ്രി റെഗുലർ (2025 പ്രവേശനം)/സപ്ലിമെന്ററി തിയറി പരീക്ഷാടൈംടേബിൾ (2024 സ്കീം) പ്രസിദ്ധീകരിച്ചു
രണ്ടാംവർഷ ബി.എസ്സി എമർജൻസി മെഡിക്കൽ ടെക്നോളജി ഒക്ടോബർ 2026 ഡിഗ്രി റെഗുലർ (2024 പ്രവേശനം) തിയറി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |