SignIn
Kerala Kaumudi Online
Monday, 17 August 2026 9.50 PM IST

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും; കേരളത്തിന്റെ ശുപാർശ അംഗീകരിച്ച് കേന്ദ്രം

READ ENGLISH VERSION
railway-station

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും. സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനിമുതൽ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും.

2023ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജൂലായ് 26നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രലിന് പുറമേ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കൂടി തിരുവനന്തപുരത്ത് ഉണ്ടാകും. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി കോടികളുടെ പദ്ധതിയാണ് പുതിയ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY STATION, CENTRAL GOVT, KOCHVELI, NEMOM, TRIVANDRUM NORTH, TRIVANDRUM SOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA