
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ പിന്നാക്കം പോകില്ലെന്ന് സി.പി.ഐ ആവർത്തിക്കുന്നതിനിടെ, ഇടതുമുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് 4ന് എ.കെ.ജി സെന്ററിലാണ് യോഗം. ഉപനേതാവ് സ്ഥാനത്തിലെ സി.പി.എം, സി.പി.ഐ തർക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇടതുമുന്നണി യോഗം ചേർന്നിരുന്നില്ല. ഇതിൽ ഘടകകക്ഷികൾ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുന്നണി യോഗം ചേരാൻ തീരുമാനിച്ചത്. സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് രൂപം നൽകുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഉപനേതാവ് സ്ഥാനം ഇന്നത്തെ യോഗത്തിൽ സി.പി.ഐ ഉന്നയിക്കില്ല. എന്നാൽ ഇതേപ്പറ്റി ചർച്ചയുണ്ടായാൽ മുൻനിലപാടിൽ ഉറച്ചുനിൽക്കാനാണ് തീരുമാനം.പ്രശ്നം ഇരു പാർട്ടികളും തമ്മിൽ ചർച്ച നടത്തി പരിഹരിക്കാമെന്ന നിലപാടിലാണ് സി.പി.എം. അതേസമയം, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന അഭിപ്രായവും സി.പി.എമ്മിൽ ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |