
കൊച്ചി: അഭിഭാഷകർക്ക് കുറഞ്ഞത് 25 ലക്ഷം രൂപയുടെ മരണാനന്തര, വിരമിക്കൽ ആനുകൂല്യം ലഭ്യമാക്കണമെന്ന് ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ദേശീയ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വൈദ്യസഹായ പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തണം. ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് നൽകണം. സമാപന സമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ് ബികാസ് രഞ്ജൻ ഭട്ടാചാര്യ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥ്, വൈസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |