കൊല്ലം: സ്കൂൾ കുട്ടികളുമായി പോയ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. ചെങ്കുളം എൽഎംഎസ് എൽപി സ്കൂളിലെ കുട്ടികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്.
12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറുടെ കയ്യിൽ നിന്ന് നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് വാഹനം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. മോട്ടോർവാഹനവകുപ്പ് വാഹനത്തിന്റെ ഫിറ്റനസ് ഉൾപ്പെടെ പരിശോധിക്കുമെന്ന് വ്യക്തമാക്കി.
A school van carrying 12 students from Chengulam LMS LP School overturned into a ditch in Kollam while heading to school in the morning. The accident occurred after the driver lost control of the vehicle. Local residents quickly rescued the children. Three students sustained injuries and were taken to a nearby hospital for treatment. Their injuries were not serious, officials said.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |