SignIn
Kerala Kaumudi Online
Saturday, 15 August 2026 11.43 PM IST

ട്രെയിൻ കോച്ചുകൾ കൂട്ടും: പി.കെ.കൃഷ്ണദാസ്

bjp-kerala-leaders

ന്യൂഡൽഹി: ഓണം പ്രമാണിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്നും കോച്ചുകൾ 22ആയി ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പു നൽകിയതായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കായുള്ള സമയക്രമവും വിശദാംശങ്ങളും ഉടൻ പ്രഖ്യാപിക്കും. ശബരിമല തീർത്ഥാടകർക്കായി തിരുവല്ലയിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും.

വെള്ളപ്പൊക്ക പരിഹാരത്തിനായി പമ്പാ നദിയേയും തിരുവനന്തപുരം പാർവതി പുത്തനാറിനേയും നമാമി ഗംഗാ മോഡൽ പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര ജലശക്തിമന്ത്രി സി.ആർ.പാട്ടീലിന് ബി.ജെ.പി സംഘം പദ്ധതി സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNADAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA