SignIn
Kerala Kaumudi Online
Sunday, 28 June 2026 2.50 AM IST

 700 മെഗാവാട്ടിന്റെ കുറവ് ഒന്നിലധികം തവണ വൈദ്യുതി കട്ട്

READ ENGLISH VERSION
1

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ പ്രതീക്ഷിച്ചതിലും കുറവ് വന്നതോടെ സംസ്ഥാനത്ത് ഇന്നലെ രാത്രി ഒന്നിലധികം തവണ കട്ട് വേണ്ടിവന്നു. രാത്രി 7.15ന് ശേഷമാണ് നിയന്ത്രണമുണ്ടായത്. മിക്കയിടങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി തടസപ്പെട്ടു.

ആദ്യം 300 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തി. പിന്നീട് 700 മെഗാവാട്ടായി ഉയർന്നു. 30 വരെ പീക് സമയത്ത് 15 - 30 മിനിറ്റ് നിയന്ത്രണമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഒന്നിലധികം തവണ അര മണിക്കൂറിലധികം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണിപ്പോൾ. മഴ ശക്തമായില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഹ്രസ്വകാല കരാറുകൾ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ ഈ ആഴ്ച തീരുമാനമെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA