SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.50 AM IST

വീണ്ടും കടമെടുക്കാൻ കെ.എസ്.ആർ.ടി.സി

ksrtc

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്ക് വേണ്ട തുക ലഭ്യമാക്കുന്നതിൽ സർക്കാരിൽ നിന്ന് കാലതാമസമുണ്ടാൽ കെ.എസ്.ആർ.ടി.സിക്ക് വായ്പ എടുക്കേണ്ടി വരും. എസ്.ബി.ഐ കൺസോർഷ്യത്തിൽ നിന്നുള്ള 50 കോടിയുടെ പ്രതിമാസ ഓവർഡ്രാഫ്റ്റ് പരിധി ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വായ്പാ സാദ്ധ്യത തേടുന്നത്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.


പ്രിയദർശിനി പദ്ധതിക്ക് സർക്കാർ വർഷം 800 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൃത്യസമയത്ത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ദിവസം നാലരക്കോടി രൂപ ഡീസലിന് നൽകണം. 45 ദിവസത്തെ സമയപരിധിയാണ് തിരിച്ചടവിനുള്ളത്. ദിവസം എട്ടുകോടി രൂപ കളക്ഷൻ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഡീസൽ, ടയർ, സ്‌പെയർപാർട്സ് എന്നിവയ്ക്കാണ് വിനിയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA