SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.27 AM IST

#ജെസ്‌നയുടെ തിരോധാനം അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണം: ഹൈക്കോടതി

jes

കൊച്ചി: കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം. സി.ബി.ഐ ഉദ്യോഗസ്ഥർ നിരന്തരം വിളിപ്പിച്ചു പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി.യു. അരുൺ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.


അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണം. ചോദ്യം ചെയ്യൽ നിയമപരമായ രീതിയിലാകണമെന്നും കോടതി നിർദ്ദേശിച്ചു. എട്ടുവർഷം കഴിഞ്ഞിട്ടും അന്വേഷണം അനിശ്ചിതമായി തുടരുകയാണ്. ജൂലായ് മൂന്നിന് ഹർജി പരിഗണിച്ചപ്പോൾ, അന്വേഷണ റിപ്പോർട്ട് നൽകാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച കവറിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സി.ബി.ഐ ചൂണ്ടിക്കാട്ടിയത് കണക്കിലെടുത്ത് ഹർജിക്കാരന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ല.

തിരുവനന്തപുരം സി.ബി.ഐ.യൂണിറ്റ് ഡിവൈ.എസ്.പി നിരന്തരം വിളിച്ചുവരുത്തി ദ്രോഹിക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മൊബൈൽ ഫോണും രേഖകളും സി.ബി.ഐ.ക്ക് കൈമാറി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് ഉൾപ്പെടെ ശാസ്ത്രീയപരിശോധനകൾക്ക് വിധേയനായി. തന്നെ സംശയത്തോടെ കാണുന്നു. ബന്ധുക്കളെയും അയൽവാസികളെയുമൊക്കെ ചോദ്യം ചെയ്യുന്നു. രണ്ട് തവണ ജോലി നഷ്ടപ്പെട്ടെന്നും ഗുരുതര മാനസികപ്രശ്‌നമുണ്ടായെന്നും അറിയിച്ചു.

2018 മാർച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതായത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സി.ബി.ഐ ഏറ്റെടുത്തത്.

 നാ​ല് മാ​സ​ത്തി​ന​കം​ ​വി​ധി​ ​പ​റ​യ​ണം

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​വി​നെ​ ​കൊ​ന്ന​ ​കേ​സി​ലെ​ ​വി​ചാ​ര​ണ​ ​നാ​ലു​ ​മാ​സ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​ക്കി​ ​വി​ധി​ ​പ​റ​യ​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​നി​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്നും​ ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്ത് ​വ്യ​ക്ത​മാ​ക്കി.​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ലെ​ ​ന​ട​പ​ടി​ക​ൾ​ ​നീ​ളു​ന്ന​തി​നെ​തി​രെ​ ​അ​ഭി​മ​ന്യു​വി​ന്റെ​ ​അ​മ്മ​ ​വ​ട്ട​വ​ട​ ​സ്വ​ദേ​ശി​ ​ഭൂ​പ​തി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഉ​ത്ത​ര​വ്.​ ​ഒ​മ്പ​ത് ​മാ​സ​ത്തി​ന​കം​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ 2025​ ​ജ​നു​വ​രി​യി​ൽ​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​പ​ക്ഷേ​ ​ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ​ന​ട​പ​ടി​യാ​രം​ഭി​ച്ച​ത്.​ ​സാ​ക്ഷി​ ​വി​സ്താ​ര​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ലും​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ 2018​ ​ജൂ​ലാ​യ് ​ര​ണ്ടി​ന് ​അ​ർ​ദ്ധ​രാ​ത്രി​ 12.30​നാ​ണ് ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൽ​ ​ക്യാ​മ്പ​സ് ​ഫ്ര​ണ്ട് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​കു​ത്തേ​റ്റ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JESNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA