SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.44 AM IST

അമ്മത്തൊട്ടിലിൽ ആയിരാമത്തെ പി‌ഞ്ചോമന,​ സഹസ്ര

baby

തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്നലെ എത്തിയത് ആയിരാമത്തെ പിഞ്ചോമന. കുഞ്ഞിന് പേരിട്ടു, സഹസ്ര. 2002 നംവംബർ 14ന് അമ്മത്തൊട്ടിൽ തുടങ്ങിയശേഷം ആദ്യം ലഭിച്ചതും പെൺകുഞ്ഞിനെ. ഇന്നലെ പുലർച്ചെ 3.35നാണ് തൈയ്ക്കാട്ടെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ കണ്ടത്. 5 ദിവസം പ്രായം. 2.57 കിലോ ഭാരം.

ആകെ എത്തിയ 1000 കുട്ടികളിൽ 681 പേരും പെൺകുട്ടികളാണ്. ദത്തെടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതും പെൺകുഞ്ഞുങ്ങളെയാണ്. ഇന്നലെ മൂന്നു പെൺകുട്ടികളെ ദത്തുനൽകി. അമേരിക്ക,​ സ്വീഡൻ,​ തൃശൂർ എന്നിവിടങ്ങളിലേക്കാണിത്. 75-ാംവർഷികത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്ത് 75 പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAHASRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA