SignIn
Kerala Kaumudi Online
Saturday, 27 June 2026 9.56 PM IST

കുറ്റ്യാടി ചുരത്തിൽ ലോറി പാഞ്ഞുകയറി   അപകടം; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

accident

കോഴിക്കോട് : കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് ഏഴുപേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരമിറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനിലുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡരികിലെ പത്തടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു. വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില നിലവിൽ ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരത്തിൽ അൽപ്പസമയം ഗതാഗത തടസം നേരിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA