SignIn
Kerala Kaumudi Online
Wednesday, 22 July 2026 8.37 PM IST

ഇനി മൃഗങ്ങളെ തോന്നിയത് പോലെ വളര്‍ത്താനാകില്ല; വഴിയില്‍ ഉപേക്ഷിച്ചാലും പണി കിട്ടും

domestic-animals
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വളര്‍ത്തു നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 10,000 രൂപയാണ് പിഴയായി ചുമത്തുക. ലൈസന്‍സ് ഇല്ലാതെ നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെയും പിഴ ചുമത്തും.

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സിംഗും അതോടൊപ്പം പ്രതിരോധ കുത്തിവയ്പ്പും നര്‍ബന്ധമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വളര്‍ത്ത് നായകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന സംവിധാനവും പരിഗണനയിലാണ്.

അനുമതി ഇല്ലാതെ ബ്രീഡിംഗ് കേന്ദ്രങ്ങള്‍, പെറ്റ് ഷോപ്പുകള്‍ എന്നിവ നടത്തിയാലും പതിനായിരം രൂപ പിഴ ചുമത്താനാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOMESTIC ANIMALS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA