പത്തനംതിട്ട: പന്തളത്ത് നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 'നിധി'ക്ക് രാജ്യാന്തര വിപണിയില്‍ കോടികളാണ് വില. ആറ് കിലോ ആംബര്‍ഗ്രിസ് (തിമിംഗല ഛര്‍ദ്ദി) ആണ് പന്തളത്ത് നിന്നും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. ഓടനാവട്ടം സ്വദേശി രാജീവ് (39), കൊട്ടാരക്കര സ്വദേശി സോമന്‍ (48) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അഞ്ച് വര്‍ഷം മുമ്പ് വാങ്ങിയ സാധനം ആണ് ഇപ്പോള്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്.
ലക്ഷദ്വീപില്‍ നിന്നാണ് സാധനം വാങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഉയര്‍ന്ന വിലയ്ക്ക് തിരുവല്ലയില്‍ വില്‍ക്കാനായി കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഇവരില്‍ നിന്നു പിടിച്ചെടുത്ത ആംബര്‍ഗ്രിസ് വനം വകുപ്പ് കോന്നി ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ വീണ്ടും ആംബര്‍ഗ്രിസ് കേസ് പിടികൂടുന്നത്. തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉല്‍പന്നമാണ് ആംബര്‍ഗ്രിസ്.
സുഗന്ധദ്രവ്യവിപണിയില്‍ ആംബര്‍ഗ്രിസിന് വലിയ ഡിമാന്‍ഡാണുള്ളത്. അതുതന്നെയാണ് വില ഇത്തരത്തില്‍ വര്‍ദ്ധിക്കാനുള്ള കാരണവും. മികച്ച ഗുണനിലവാരമുള്ളതിന് ഒരു കിലോയ്ക്ക് ഒരു കോടി മുതല്‍ ഒന്നര കോടി വരെയാണ് വില. എണ്ണത്തിമിംഗലങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ ആംബര്‍ഗ്രിസിന്റെ സാന്നിദ്ധ്യം അധികമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |