SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.52 AM IST

'കള്ളൻ വിജയൻ ' ലേഖന വിവാദം: എഡിറ്ററെ മാറ്റി  

s

തിരുവനന്തപുരം: 'കള്ളൻ വിജയൻ' ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപതിപ്പ് എഡിറ്റർ കെ.ആർ.അജയനെ ചുമതലയിൽ നിന്ന് മാറ്റി. ചീഫ് ന്യൂസ് എഡിറ്റർ ടി.ചന്ദ്രമോഹന് പകരം ചുമതല നൽകി. പാർട്ടി പത്രത്തിൽ തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നത് പാർട്ടി നിയന്ത്രണത്തിലെ പാളിച്ച കൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ലേഖനത്തിന്റെ തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്നാണ് റസിഡന്റ് എഡിറ്ററുടെ കാരണം കാണിക്കൽ നോട്ടീസിന് അജയൻ മറുപടി നൽകിയത്. വിജയനെന്ന നാടക പ്രവർത്തകൻ കള്ളനെന്ന പേരോടെ അറിയപ്പെടാനിടയായ കാര്യങ്ങളാണ് ലേഖനത്തിലുള്ളതെന്നും ,അതിന് ഈ തലക്കെട്ടാണ് ഉചിതമെന്നുമാണ് മറുപടി. എന്നാൽ , എഡിറ്ററുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നും ഞായറാഴ്ച പത്രത്തിനൊപ്പം വാരാന്തപതിപ്പ് നൽകാൻ കഴിയാത്തത് അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. തലക്കെട്ട് മാറ്റാൻ നിർദ്ദേശിച്ചിട്ടും അതിനു തയ്യാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്നും നോട്ടീസിൽ ആരോപിച്ചിരുന്നു. വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാതിരുന്ന 'കള്ളൻ വിജയൻ' എന്ന ലേഖനം സാമൂഹ്യമാധ്യമങ്ങളിലൂടെ ലേഖകൻ ടി.സി രാജേഷ് പങ്കു വച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLAN VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA