SignIn
Kerala Kaumudi Online
Wednesday, 22 July 2026 8.03 PM IST

നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി: രണ്ടാം ഭർത്താവ് അറസ്റ്റിൽ

READ ENGLISH VERSION

crime
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിജിയുടെ രണ്ട് കൈകൾക്കും പരിക്കേറ്രിട്ടുണ്ട്. കടയ്ക്കാവൂർ ചാവടിമുക്കിൽ നടന്ന സംഭവത്തിൽ ഇവരുടെ രണ്ടാം ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതര പരിക്കേറ്റതിനെ തുടർന്ന് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിജിയുടെ വലതുകൈ പൂർണമായും വെട്ടിമാറ്റിയ നിലയിലാണ്. രണ്ടാമത്തെ കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

English Summary

A 38-year-old woman, Viji, was brutally attacked on a public road in Kadakkavoor, Thiruvananthapuram, with her right hand severed and her other hand seriously injured. She was rushed to the Medical College Hospital for treatment. Police have taken her second husband into custody and are investigating the motive behind the attack.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMAN HAND CHOPPED, SECOND HUSBAND ARRESTED, ATTACK ON WOMAN, DOMESTIC VIOLENCE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA