SignIn
Kerala Kaumudi Online
Friday, 28 August 2026 12.41 AM IST

ഉപനേതാവിനെച്ചൊല്ലി യുവജനപ്പോര് ജിസ്‌മോന് മറുപടിയുമായി എം.വിജിൻ

ആലപ്പുഴ/കണ്ണൂർ: പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനന്റെ വിമർശനത്തിന് മറുപടിയുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ. ജിസ്‌മോന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എം.എൽ.എ.

സി.പി.ഐ ചോദിച്ചാൽ സമ്മർദ്ദതന്ത്രം, വലിയ കക്ഷി തീരുമാനിച്ചാൽ 'മുന്നണി തീരുമാനം'. എന്തൊരു മനോഹരമായ മുന്നണി ജനാധിപത്യം! മുഖം വികൃതമാകുന്നുവെന്ന് തോന്നുമ്പോൾ കണ്ണാടി എറിഞ്ഞുടച്ചിട്ട് കാര്യമില്ല. കണ്ണാടിയെ കുറ്റപ്പെടുത്താതെ സ്വന്തം മുഖത്തേക്ക് നോക്കുന്നത് നല്ലതാണെന്നും ജിസ്‌മോൻ ഫേസ്ബുക്കിൽ കുറിച്ചു. സി.പി.ഐയുടേത് വിലകുറഞ്ഞ സമ്മർദ്ദമാണെന്നായിരുന്നു മോഹനന്റെ വിമർശനം. പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നണിയെ സഹായിക്കുന്നതിനു പകരം വിലപേശൽ നടത്തുന്ന നിലപാടാണ് സി.പി.ഐയുടേതെന്നാണ് വിജിൻ ഫേസ്ബുക്കിൽ കുറിച്ചത്.

നേട്ടം മാത്രമല്ല, നഷ്ടവും പങ്കുവയ്ക്കുന്നതാണ് മുന്നണി മര്യാദ.
ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് രാജ്യത്ത് അവശേഷിക്കുന്നത് സി.പി.എമ്മിന്റെ പിന്മാറാത്ത പോരാട്ടം കൊണ്ടു മാത്രമാണ്, വെച്ചുനീട്ടിയപ്രധാനമന്ത്രി പദം പോലും പ്രത്യയശാസ്ത്ര ബോദ്ധ്യങ്ങൾ മുൻനിറുത്തി വേണ്ടെന്നുവച്ച പ്രസ്ഥാനത്തെ നഷ്ടക്കണക്കു പറഞ്ഞ് ഭയപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M VIJIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA