SignIn
Kerala Kaumudi Online
Sunday, 16 August 2026 1.54 AM IST

ഭരതനാട്യം 3 രാസലീല 2028 ൽ

a

സൈജു കുറുപ്പ് നായകനായ ബ്ളോക് ബസ്റ്റർ ചിത്രം ഭരതനാട്യത്തിന്റെ മൂന്നാം ഭാഗം രാസലീല 2028 ൽ ചിത്രീകരണം ആരംഭിക്കും. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാംഭാഗവും ഒരുക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഇക്കുറി ഹൊറർ കോമഡി ഗണത്തിൽപ്പെടുന്നു. ആദ്യഭാഗം ഫീൽ ഗുഡും രണ്ടാംഭാഗം ഡാർക്ക് കോമഡിയുമായാണ് ഒരുക്കിയത്. സൈജുകുറുപ്പ്, സായ് കുമാർ, കലാരഞ്ജിനി, ശ്രീജരവി, അഭിറാം രാധാകൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024 ൽ ആയിരന്നു കൃഷ്ണദാസ് മുരളി ഭരതനാട്യം ഒരുക്കുന്നത്. കൃഷ്ണദാസ് മുരളിയുടേത് തന്നെയായിരുന്നു രചന. ഭരതൻ നായരുടെയും അയാളുടെ രണ്ട് കുടുംബങ്ങളുടെയും കഥയായിരുന്നു ഭരതനാട്യത്തിലൂടെ പറഞ്ഞത്. എന്നാൽ ചിത്രം വേണ്ടരീതിയിൽ ശ്രദ്ധ നേടിയില്ല. ഒ.ടി.ടിയിൽ എത്തിയതോടെ ചിത്രം വലിയ ചർച്ചയായി. ആ വിജയത്തിന് തുടർച്ചയായാണ് അണിയറക്കാർ രണ്ടാംഭാഗം റിലീസിന് എത്തിച്ചത്. കഴിഞ്ഞ ജൂൺ പത്തിനായിരുന്നു മോഹിനിയാട്ടം തിയേറ്ററിൽ എത്തിയത്. സൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു. ഭരതൻ നായരുടെ മരണശേഷം അയാളുടെ രണ്ട് കുടുംബങ്ങളുടെ അതിജീവന കഥയായിരുന്നു മോഹിനിയാട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA